കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. രണ്ട് പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ, സഫീന എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.