ആചാരലംഘനം നടത്തിയല്ല ലിംഗനീതി ; സൈനിക പഠനത്തിന് ഇനി പെൺകുട്ടികളും; കേന്ദ്ര നിലപാടിനെ പ്രശംസിച്ച് സുപ്രീംകോടതി


കൊച്ചി: ആർപ്പോ ആർത്തവം എന്ന് ഉറക്കെ വിളിച്ചതുകൊണ്ടോ ചുംബന സമരം സംഘടിപ്പിച്ചതുകൊണ്ടോ സൃഷ്ടിക്കാൻ കഴിയുന്നതല്ല ലിംഗനീതി. അത് വ്യക്തമായി നിർവ്വഹിച്ച് കാണിച്ചു തരികയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസർക്കാർ. നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം രാജ്യത്തെ പെൺകുട്ടികൾക്ക് പുതിയ പ്രതീക്ഷകളാണ് നൽകുന്നത്. കേന്ദ്രസർക്കാറിന്റെ ചരിത്രപരമായ തീരുമാനത്തെ സുപ്രീംകോടതിയും പ്രശംസിച്ചു.

സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം നൽകുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകളാണിത്. ഇതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. കേരളത്തിലെ ഏക സൈനിക സ്‌കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിൽ ചരിത്രത്തിലാദ്യമായി പെൺകുട്ടികൾക്ക് പ്രവേശനം നൽകി. പ്രവേശന പരീക്ഷ വിജയിച്ച പെൺകുട്ടികളുടെ ആദ്യ ബാച്ച് ആണ് ഇവിടെ തുടങ്ങിയത്. പ്രതിരോധ സേനകളിൽ ഉന്നത റാങ്കിൽ നിയമനമെന്ന പെൺകുട്ടികളുടെ സ്വപ്നം കൂടിയാണ് ഇതിലൂടെ സഫലമാകുന്നത്.

രാജ്യസേവനം സ്വപ്നം കാണുന്ന പെൺമക്കൾക്ക് പരിശീലനം നേടി ഉന്നത സൈനിക പദവികളിലെത്താൻ ഇനി നിയമങ്ങൾ വേലിക്കെട്ട് തീർക്കില്ല. ലിംഗവിവേചനം ഇല്ലായ്മ ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവെയ്പെന്നാണ് പരമോന്നത കോടതി തീരുമാനത്തെ വിശേഷിപ്പിച്ചത്. പ്രവേശനത്തിനുള്ള മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാറിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
Tags