തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുതിയ മേൽശാന്തിയെ തിരഞ്ഞെടുത്തു. ഷൊർണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയിലെ ജയപ്രകാശനാണ് പുതിയ മേൽശാന്തി. ആദ്യമായാണ് ജയപ്രകാശ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയാകുന്നത്.
പഴയ മേൽശാന്തി ഒറ്റപ്പാലം വരോട് തിയ്യന്നൂർ ശങ്കരനാരായണ പ്രമേദിന്റെ ആറ് മാസത്തെ കാലാവധി കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു നറുക്കെടുപ്പ്. 39 അപേക്ഷകളാണ് ആകെ ലഭിച്ചത്. അതിൽ 36 എണ്ണം തിരഞ്ഞെടുത്തു. ഇതിൽ നിന്നും നറുക്കെടുത്താണ് ജയപ്രകാശിനെ തിരഞ്ഞെടുത്തത്.