കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചു. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി. കൊവിഡ് വാക്സിനേഷനും നിര്‍ത്തി വച്ചിട്ടുണ്ട്. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.