ന്യൂഡൽഹി: രാജ്വീന്ദർ സിംഗ് ഭട്ടിയെ അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) പുതിയ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി) ആയി നിയമിച്ച് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ). ബിഹാർ കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജ്വീന്ദർ സിംഗ് ഭട്ടി. ബിഹാർ സ്പെഷ്യൽ ആംഡ് പോലീസിന്റെ ഡിജിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭട്ടി 2025 സെപ്റ്റംബർ 30 വരെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ എഡിജി ബിഎസ്എഫ് ആയിരിക്കും.
1988 ബാച്ച് രാജസ്ഥാൻ കേഡർ ഐപിഎസ് ഓഫീസർ പങ്കജ് കുമാർ സിംഗ് അതിർത്തി സുരക്ഷാ സേനയുടെ 29-ാമത് ഡയറക്ടർ ജനറലായി ചുമതലയേറ്റു. പങ്കജ് സിംഗിന്റെ പിതാവും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനുമായ പ്രകാശ് സിംഗ് അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്എഫ്) ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.
ഇതിനുപുറമെ, 1988 ബാച്ച് ഐപിഎസ് ഐപിഎസ് സഞ്ജയ് അറോറ (തമിഴ്‌നാട് കേഡർ), ബാലാജി ശ്രീവാസ്തവ (എജിഎംയുടി കേഡർ) എന്നിവരെ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി), ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബിപിആർഡി) എന്നിവയുടെ പുതിയ മേധാവികളായി കേന്ദ്ര സർക്കാർ നിയമിച്ചു.