ചന്ദ്രിക കള്ളപ്പണ ഇടപാട്; മുഈന്‍ അലി തങ്ങള്‍ക്ക് ഇ.ഡി നോട്ടിസ്

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മുഈനലി തങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടിസ്. ഈ മാസം 17ന് കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ മൊഴിയെടുക്കലിന് ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസില്‍ മുഈനലി തങ്ങളുടെ മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമാണ് ഇ.ഡി വിളിച്ചുവരുത്തുന്നത്. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈനലി തങ്ങളുടെ പക്കലുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി.

കെ.ടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.പത്രത്തിന്റെ ആവശ്യങ്ങള്‍ക്കായല്ല പണം എത്തിയതെന്ന കണ്ടെത്തലിലാണ് അന്വേഷണ സംഘം.


ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വളുപ്പിച്ചെന്നായിരുന്നു മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ ജലീല്‍ ഇ.ഡിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇ.ഡി ഓഫിസില്‍ നേരിട്ടെത്തിയായിരുന്നു ജലീല്‍ തെളിവുകള്‍ കൈമാറിയത്.
Tags