ചെന്നൈ: തമിഴ്‌നാടിന്റെ 26-ാം ഗവർണറായി രവീന്ദ്ര നാരായൺ രവി ശനിയാഴ്ച ചുമതലയേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകും. രാജ്ഭവനിൽ 10.30നാണ് ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.
പോലീസ് സേനയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ആർ.എൻ രവി പാറ്റ്‌ന സ്വദേശിയും ഫിസിക്‌സ് ബിരുദാനന്തര ബിരുദധാരിയുമാണ്. മുൻകാലങ്ങളിൽ മാദ്ധ്യമ പ്രവർത്തകനായിരുന്ന ആർ.എൻ രവി ഇന്റലിജൻസ് ബ്യൂറോയിലും സിബിഐയിലും ഏതാനും വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
നാഗാലാൻഡ് ഗവർണർ സ്ഥാനത്ത് നിന്നാണ് ആർ.എൻ രവി തമിഴ്‌നാട്ടിൽ ചുമതലയേൽക്കുന്നത്. ഗവർണർ ചുമതല ആദ്യമായി ലഭിച്ചത് 2019ലായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സഹചുമതലയും 2018ൽ നിർവഹിച്ചിട്ടുണ്ട്.