പ്രധാനമന്ത്രിയുടെ ജൻമദിനം; 20 ദിവസത്തെ പ്രചാരണ പരിപാടിയുമായി ബിജെപി മഹിളാ മോർച്ച


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും അദ്ദേഹത്തിന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ രാഷ്ട്രസേവനവും ആഘോഷിക്കുന്നതിനായി മഹിള മോർച്ച 20 ദിവസത്തെ പ്രചാരണ പരിപാടി നടത്താൻ തീരുമാനിച്ചു.

വിവിധ ക്ഷേമ, ബോധവൽക്കരണ പരിപാടികളും രാജ്യമെമ്പാടും നടത്തുമെന്നും മഹിള മോർച്ച അറിയിച്ചു.’20 ദിവസത്തെ സേവ സമർപ്പൻ അഭിയാൻ’ എന്ന പേരിലാണ് പ്രചാരണ പരിപാടികൾ നടത്തുന്നത്.സെപ്തംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 7 നാണ് അവസാനിക്കുക.

കാമ്പയിനിന്റെ ഭാഗമായി മഹിളാ മോർച്ചയുടെ ഓരോ ജില്ലാ ഘടകവും ആരോഗ്യമുള്ള സ്ത്രീകൾ ആരോഗ്യമുള്ള ഇന്ത്യ’ എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിക്കും. ഇതിൽ സ്ത്രീകളുടെ ആരോഗ്യ പരിശോധന, രക്തദാനം, അയൺ, വിറ്റാമിൻ ഗുളികകളുടെ വിതരണം എന്നിവയാണ് ഉൾപ്പെടുത്തുന്നത്.

പ്രധാനമന്ത്രി മാതൃവന്ദന യോജന, പ്രധാനമന്ത്രി ഉജ്ജ്വല യോജന, പ്രധാനമന്ത്രി ഭവനപദ്ധതി , സുകന്യ സമൃദ്ധി യോജന, പ്രധാനമന്ത്രി ജൻ ധൻ യോജന എന്നിങ്ങനെയുളള ക്ഷേമപദ്ധതികളെ പ്രോത്സാഹിപ്പിച്ചു പ്രചരണം നടത്തും.

ഓരോ ജില്ലയിലെയും അനാഥാലയങ്ങൾ, ആശുപത്രികൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ കാമ്പയനിന്റെ ഭാഗമായി പഴങ്ങൾ വിതരണ ചെയ്യും.പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ഗുണഭോക്താക്കൾക്കുള്ള സൗജന്യ റേഷൻ ബാഗുകളും വിതരണം ചെയ്യന്നതായി അറിയിച്ചു.
Tags