തമിഴ്‌നാട്ടില്‍ മലയാളി ഐടി ജീവനക്കാര്‍ മുങ്ങിമരിച്ചു

ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ ഐടി ജീവനക്കാരായ രണ്ടു മലയാളി യുവാക്കള്‍മുങ്ങി മരിച്ചു. കാരണംപാളയം കാവേരി നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടം. പത്തനംതിട്ട തിരുവല്ല സ്വദേശി കിരണ്‍ ബാബു(23), മലപ്പുറം പൊന്നാനി സ്വദേശി യദു(24) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. കാവേരി നദിയിലെ മീന്‍പിടിത്തക്കാരാണു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
Tags