പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലങ്കോടാണ് സംഭവം. പയലൂര്‍മുക്ക് സ്വദേശി കൃഷ്ണയാണ് മരിച്ചത്. 32 വയസായിരുന്നു. ഇന്നലെ രാത്രി കൃഷ്ണയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


കോയമ്പത്തൂര്‍ അമൃത കോളജില്‍ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തുകയായിരുന്നു കൃഷ്ണ.
ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതില്‍ മനം നൊന്താണ് കൃഷ്ണ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു. ഗൈഡ് കൃഷ്ണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി രാധിക പ്രതികരിച്ചു.
Tags