അഭിമാനതാരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി രാജ്യം: അവസാന സംഘവും രാജ്യത്ത് തിരിച്ചെത്തി

ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ മാറ്റുരച്ച ഇന്ത്യയുടെ മിന്നും താരങ്ങൾക്ക് ഗംഭീര വരവേൽപ്പ് നൽകി രാജ്യം. ഹർഷാരവങ്ങളോടെയാണ് ജനം താരങ്ങളെ സ്വീകരിച്ചത്. ഇന്ത്യയുടെ സ്വർണതാരങ്ങളായ അവനി ലെഖേറ, പ്രമോദ് ഭഗത് കൃഷ്ണ നഗർ എന്നിവുൾപ്പെട്ട താരങ്ങളാണ് നാട്ടിൽ തിരിച്ചെത്തിയത്.
അവസാന ബാച്ചാണ് ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറ്റു താരങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

19 മെഡലുകളാണ് ഇത്തണ ഇന്ത്യ സ്വന്തമാക്കിയത്. അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവും ആണ് രാജ്യത്തിന്റെ നേട്ടം. 54 അംഗങ്ങളുമായാണ് ഇന്ത്യയുടെ പരാലിമ്പിക്‌സ് സംഘം ജപ്പാനിലേക്ക് പറന്നത്. രാജ്യാന്തര കായിക മേളയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മെഡൽവേട്ടയ്‌ക്കാണ് ടോക്കിയോ സാക്ഷിയായത്.

ഇത്തവണ രണ്ട് താരങ്ങൾ ഇരട്ടമെഡൽ നേടി. ഷൂട്ടിംഗിൽ അവനി ലേഖറ സ്വർണവും വെങ്കലവും നേടിയപ്പോൾ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി. 19 വയസ്സ് മാത്രം പ്രായമുള്ള ജയ്പൂരിന്റെ പുത്രിയായ അവനി തന്റെ ആദ്യ പരാലിമ്പിക്സിൽ തന്നെ സ്വർണവും വെങ്കലവും കഴുത്തിലണിഞ്ഞു. പരാലിമ്പിക്സിൽ രാജ്യത്തിനായി സ്വർണം നേടിയ ആദ്യ വനിതാ താരവുമാണ് അവനി
Tags