മുട്ടില്‍ മരംമുറിക്കല്‍ കേസ്; ആരോപണവിധേയന് സ്ഥലം മാറ്റം

മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ ആരോപണവിധേയന് സ്ഥലംമാറ്റം. പി. രഞ്ജിത്ത് കുമാറിനെ വാളയാറിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റി. നേരത്തേ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയത് വനംമന്ത്രി മരവിപ്പിച്ചിരുന്നു.

സൗത്ത് വയനാട് ഡിഎഫ്ഒ ആയിരുന്നു രഞ്ജിത്ത് കുമാര്‍. വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. നേരത്തേ ജന്മനാടായ കോഴിക്കോട്ടേക്ക് രഞ്ജിത്ത് കുമാറിനെ സ്ഥലം മാറ്റാന്‍ വനംമേധാവി ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും വനംമന്ത്രി എ. കെ ശശീന്ദ്രന്‍ ഇടപെട്ട് നടപടി മരവിപ്പിക്കുകയായിരുന്നു. മരംമുറിക്കല്‍ കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ ജില്ലയിലേക്ക് സ്ഥലം മാറ്റിയത് വിവാദമായതോടെയായിരുന്നു വനംമന്ത്രിയുടെ ഇടപെടല്‍. അതിനിടെ ആറളത്തേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് ഡിഎഫ്ഒ ആയിരുന്ന എം രാജീവിനെ തിരികെ വിളിച്ചു.
Tags