ഗുരുവായൂരപ്പന്‌ 725 ഗ്രാം തൂക്കമുള്ള സ്വർണ കിരീടം സമ്മാനിച്ച് വ്യവസായി ഡോ. രവി പിള്ള

തൃശൂർ:പ്രമുഖ പ്രവാസി വ്യവസായി രവി പിള്ള ഗുരുവായൂർ ക്ഷേത്രത്തിൽ സ്വർണ കിരീടം നടയ്‌ക്ക് വെച്ചു.775 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ കീരീടം.14.45 കാരറ്റ് തൂക്കം വരുന്ന ഉന്നത നിലവാരത്തിലുള്ള മരതകകല്ല് പതിപ്പിച്ചതാണ് കിരീടം.

ക്ഷേത്രം അധികാരികളുടേയും തന്ത്രി, മേൽശാന്തി എന്നിവരുടെയും നിർദേശങ്ങൾ അനുസരിച്ചാണ് ആണ് കീരീടം നിർമ്മാണം. ആചാരപരവും വിശ്വാസപരവുമായ നിബന്ധനകൾക്ക് അനുസൃതമായാണ് കിരീട നിർമ്മിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾ നിർമ്മിച്ച് നൽകി പ്രശ്തനായ പാകുന്നും രാമൻകുട്ടി ദണ്ഡപാണിയുടെ നേതൃത്വത്തിലാണ് കിരീടം നിർമ്മിച്ചത്. ഏഴേമുക്കാൽ ഇഞ്ച് ഉയരവും അഞ്ചേമുക്കാൽ ഇഞ്ച് വ്യാസവുമുള്ള കിരീടം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഹൈദരാബാദ് ഫാക്ടറിയിലാണ് നിർമ്മിച്ചത്. നക്ഷി ഡിസൈനിൽ പൂർണമായും കൈകൊണ്ടാണ് കിരീട നിർമ്മാണം പൂർത്തീകരിച്ചത്.
Tags