ബയോളജിക്കൽ ഇയുടെ ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ; അടുത്ത മാസത്തോടെ ഇന്ത്യയിൽ

ന്യൂഡൽഹി: ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ അടുത്ത മാസത്തോടെ ഇന്ത്യൻ വിപണിയിൽ. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ ആണ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുന്നത്.

ഓഗസ്റ്റ് 7ന് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ ആപ്പെക്‌സ ഡ്രഗ് റെഗുലേറ്റർ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. രാജ്യത്തെ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന അഞ്ചാമത്തെ വാക്സിനാണിത്.

ബയോളജിക്കൽ ഇയിൽ നിർമ്മിക്കുന്ന വാക്സിൻ പൂനെയിൽ സെൻട്രൽ ഡ്രഗ് ലബോറട്ടറിയായ കസൗലി ആന്റ് നാഷണൽ സെന്റർ ഫോർ സെൽ സയൻസ് എന്നീ ലാബുകളിൽ അടുത്തയാഴ്ചയോടെ അന്തിമ പരിശോധനയ്‌ക്ക് എത്തും. ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചാൽ അടുത്ത മാസത്തോടെ വാക്സിൻ വിപണിയിലെത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വി, മൊഡേണ എന്നിവയ്‌ക്കാണ് നേരത്തെ അനുമതി ലഭിച്ചത്. എന്നാൽ സൈഡസ് കാഡിലയുടെ സൈകോ വിഡിയ്‌ക്ക് ജോൺസൺ ആന്റ് ജോൺസണ് ശേഷമാണ് അനുമതി ലഭിച്ചത്.
Tags