ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; ഒരാള്‍ പിടിയില്‍

പാലക്കാട് വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലത്താണ് സംഭവം. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജ (63) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി.

ഇന്ന് ഉച്ചയ്ക്ക് ഖദീജയുടെ സഹോദരിയുടെ മകള്‍ ഷീജ ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ സ്വര്‍ണം വില്‍ക്കാനായി എത്തിയിരുന്നു. ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷീജ, കൊലപാതകത്തിന് കൂട്ടു നിന്നതെന്നു കരുതുന്ന അല്‍ത്താഫ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Tags