ഗുരുവായൂർ ദേവസ്വം പരീക്ഷ; മാർഗനിർദേശങ്ങൾ ഇങ്ങനെ..

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറിക്കി. കൊറോണ ബാധിച്ചവരും ക്വാറന്റൈനിൽ കഴിയുന്നവരുമായ ഉദ്യോഗാർത്ഥികൾ പരിക്ഷയ്‌ക്ക് രണ്ട് ദിവസം മുമ്പ് വിവരം അറിയിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നോ കേരളത്തിന് പുറത്തുനിന്നോ വരുന്നവരും അറിയിക്കേണ്ടതാണ്.


 
ക്വാറന്റൈനിൽ കഴിയുന്നവർ സത്യവാങ്മൂലം എഴുതി പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. രോഗബാധിതരായ വിദ്യാർത്ഥികൾക്ക് അവരവർ ഏർപ്പാടാക്കുന്ന വാഹനത്തിൽ എത്തുകയും സൂപ്രണ്ട് നിർദേശിക്കുന്നത് പ്രകാരം വാഹനത്തിന് ഉള്ളിലിരുന്ന് പരീക്ഷയെഴുതുകയും ചെയ്യാം. പ്രത്യേക വാഹനത്തിൽ എത്തണമെന്നത് നിർബന്ധമാണ്.

പരീക്ഷ എഴുതുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ അനുമതിപത്രം, പോസിറ്റീവായെന്ന് തെളിയിക്കുന്ന രേഖകൾ, അഡ്മിഷൻ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡാണ് പരീക്ഷകൾക്ക് നേതൃത്വം നൽകുന്നത്. ഇ-മെയിൽ മുഖേനയോ ഫോണിൽ ബന്ധപ്പെട്ടോ ഉദ്യോഗാർത്ഥികൾക്ക് വിവരമറിയിക്കാവുന്നതാണ്. പരീക്ഷ സംബന്ധിച്ച നിർദേശങ്ങളും നിയമങ്ങളും ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.(www.kdrb.kerala.gov.in)
Tags