ന്യൂഡൽഹി: സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ് ഭീകരസംഘടനയ്‌ക്ക് അനുകൂല പ്രചാരണം നടത്തിയ മൂന്ന് മലയാളികൾക്കെതിരെ കുറ്റപ്പത്രം സമർപ്പിച്ച് എൻഐഎ. ഡൽഹി കോടതിയിലാണ് എൻഐഎ കുറ്റപത്രം നൽകിയത്.
ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് തുടങ്ങിയവയിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന് പ്രചാരണം നടത്തി ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തിയത്.
മലപ്പുറം സ്വദേശി അബുയാഹിയ (മുഹമ്മദ് ആമീൻ), കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം സ്വദേശി റാഹിസ് റഷീദ് എന്നിവർക്കെതിരെയാണ് കുറ്റപ്പത്രം ചുമത്തിയിരിക്കുന്നത്. കണ്ണൂർ-താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരുൾപ്പെടെ പത്ത് പേരെയായിരുന്നു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത്.