തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിന് 'ശ്രീ പദ്മനാഭദാസ ചിത്തിരതിരുന്നാള്‍ അന്താരാഷ്ട്ര വിമാനത്താവളം' എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ഭാരതീയവിചാരകേന്ദ്രം പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളം എന്ന സംസ്ഥാനം രൂപീകൃതമായി അധികാര കൈമാറ്റ സമയത്ത് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ നിരവധി സ്ഥാപനങ്ങളും കൈമാറിയിരുന്നു.
ഭരണനിര്‍വ്വഹണ രംഗത്ത് അദ്ദേഹത്തിന്റെ കഴിവും, കാഴ്ചപാടും എത്രയെന്നതിന് തെളിവാണ് അദ്ദേഹം കൈമാറിയ സ്ഥാപനങ്ങള്‍. കേരളാ യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം വിമാനത്താവളം, മെഡിക്കല്‍കോളേജ്, ആയുര്‍വേദ കോളേജ്, എഞ്ചിനിയറിങ്ങ് കോളേജ് ഹോമിയോ കോളേജ്, ശ്രീചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കെഎസ്ആര്‍ടിസി, ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രി, പബ്‌ളിക്ക് ഹെല്‍ത്ത് ഗാലറി, ശ്രീചിത്ര നൃത്ത സ്ഥാപനം വഞ്ചി പുവര്‍ ഫണ്ട് തുടങ്ങിയവ ഇതില്‍ ചിലതാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അയിത്താചരണത്തിന് അന്ത്യം കുറിച്ച് കൊണ്ട് ക്ഷേത്ര പ്രവേശന വിളംബരം ചിത്തിര തിരുനാളിന്റെ കാലത്തായിരുന്നു.

ഭോപ്പാല്‍ വിമാനത്താവളത്തിന് ഭോരാജ് അന്താരാഷ്ട്ര വിമാനത്താവളമെന്നും, ബംഗ്ലൂര്‍ വിമാനത്താവളത്തിന് കേമ്‌ബേ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളമെന്നും, മുംബൈ വിമാനത്താവളത്തിന് ഛത്രപതി ശിവാജി അന്താരാഷ്ട്രവിമാനത്താവളമെന്നും ജയ്പൂര്‍ വിമാനത്താവളത്തിന് മഹാറാണ പ്രതാപ് വിമാനത്താവളമെന്നും പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്.
അതിനാല്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി പ്രധാനമന്ത്രിയോടും, വ്യോമയാന മന്ത്രിയോടും വിമാനത്താവളത്തിന് ചിത്തിരതിരുന്നാള്‍ മഹാരാജാവിന്റെ പേര് നല്‍കണമെന്ന് ഡോ: സി.വി ജയമണി അവതാരകനായും ഷാജിവരവൂര്‍ അനുവാദകനുമായ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.