അഞ്ച് ജില്ലകളിൽ ഇന്ന് കോൺഗ്രസ് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും

സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇന്ന് ഡി.സി.സി. അധ്യക്ഷന്മാർ ചുമതലയേൽക്കും. പി.കെ. ഫൈസൽ കാസർഗോഡ് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്ന ചടങ്ങിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് മുഖ്യാതിഥി. കൂടാതെ, കണ്ണൂർ ഡി.സി.സി. അധ്യക്ഷനായി മാർട്ടിൻ ജോർജ് ചുമതല ഏൽക്കുന്ന ചടങ്ങിലും കെ. സുധാകരൻ തന്റെ സാന്നിധ്യമറിയിക്കും. തൃശൂർ ഡി.സി.സി. പ്രസിഡന്റായി ജോസ് വെള്ളൂർ ചുമതല ഏൽക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കും. എറണാകുളത്ത് മുഹമ്മദ് ഷിയാസ് ചുമതല ഏൽക്കുന്ന ചടങ്ങിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

എൻ.ഡി. അപ്പച്ചനാണ് വയനാട് ഡി.സി.സി. അധ്യക്ഷനായി ചുമതലയേൽക്കുന്നത്. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ അമരത്ത് എത്തുന്നത്. ഇത്തവണ രാഹുൽ ഗാന്ധിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് എൻ.ഡി. അപ്പച്ചൻ വീണ്ടും കോൺഗ്രസ് കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ ചുമതല ഏൽക്കൽ ചടങ്ങിൽ കെ.പി.സി.സി പ്രതിനിധിയായി വർക്കിംഗ് പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ പങ്കെടുക്കും.

കഴിഞ്ഞ ദിവസം, ആറ് ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡൻറുമാർ ചുമതലയേറ്റിരുന്നു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ചുമതലയേറ്റത്.
Tags