മോഹൻലാൽ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായി. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായത്. മോഹൻലാലിലും ആന്റണി പെരുമ്പാവൂരിനും ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും പൃഥ്വിരാജ് നന്ദി അറിയിക്കുകയും ചെയ്തു.

ചിത്രത്തിൽ കല്യാണി പ്രിയദർശനും മീനയുമാണ് പ്രധാന നായികാ വേഷത്തിൽ എത്തുന്നത്. മല്ലിക സുകുമാരൻ, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിൻ സാഹിർ എന്നിവരും ചിത്രത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോർജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്‌ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് സൂചന. കേരളത്തിൽ കൊറോണ വ്യാപനം രൂക്ഷമായതിനാൽ തെലങ്കാനയിലാണ് ചിത്രീകരണം നടന്നത്.