തുമ്പ: തിരുവനന്തപുരത്ത് രണ്ട് വിവിധ ഭാഷാ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ചു. തുമ്പയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ, ഗണേഷ് ഒറാൻ എന്നിവരാണ് മരിച്ചത്.
രാവിലെ ജോലിക്ക് പോയ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടത്. മൃതദേഹത്തിനരികിൽ മൊബൈൽ ഫോണുകളും ഹെഡ് ഫോണും കണ്ടെത്തി. രാത്രി ഫോണിൽ സംസാരിച്ചിരിക്കവെ ട്രെയിൻ തട്ടിയതാകാമെന്നാണ് പോലീസ് നിഗമനം.
കുളത്തൂർ ചിത്തിര നഗറിൽ പാളത്തിന് സമീപത്താണ് ഇവർ വാടകയ്‌ക്ക് താമസിക്കുന്നത്. ഇരുവരും കെട്ടിട കരാർ തൊഴിൽ ചെയ്യുന്നവരാണ് .
കൂടുതൽ പരിശോധനയ്‌ക്കായി മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.