അഞ്ചു കേന്ദ്രമന്ത്രിമാരെ യു.പി.യിലേക്ക് നിയോഗിച്ച് ബിജെപി

ന്യുഡൽഹി: അടുത്ത വർഷം ആദ്യം തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന് യുപിയിൽ തെരഞ്ഞടുപ്പ് ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ നൽകി ബിജെപി.അദ്ദേഹത്തെ കൂടാതെ നാല് കേന്ദ്രമന്ത്രിമാരെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ചുമതല പെടുത്തിയിട്ടുണ്ട്.

അനുരാഗ് ഠാക്കുർ,അർജുന്റ റാം മേഘ്‌വാൾ, ശോഭ കരന്തലജെ, അന്നപൂർണ ദേവി എന്നിവരെയാണ് മേൽനോട്ടം വഹിക്കാൻ നിയോഗിച്ചത്.

2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 312 സീറ്റുകളാണ് നേടിയത്. പാർട്ടി 39.67 ശതമാനം വോട്ട് ലഭിച്ചു.സമാജ്വാദി പാർട്ടിക്ക് 47 സീറ്റുകളും ബിഎസ്പിക്ക് 19 സീറ്റുകളും നേടാൻ സാധിച്ചു.നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട കോൺഗ്രസിന് ഏഴ് സീറ്റുകൾ മാത്രമാണ് നേടാനായത്.
Tags