കോഴിക്കോട് പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് : പോക്‌സോ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയൂർ സ്വദേശി വേലായുധനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പേരാമ്പ്ര പോലീസ് അന്വേഷിക്കുന്ന പ്രതിയാണ് വേലായുധൻ.

പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോലീസ് ഇന്നലെയാണ് കേസെടുത്തത്. ഇന്നലെ മുതൽ ഇയാൾക്ക് വേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു
Tags