ഗർഭസ്ഥ ശിശു മരിച്ചതറിയാതെ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ ആശുപത്രികൾക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് കൊല്ലം ജില്ലാ ആരോഗ്യ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട്. ജില്ലയിലെ രണ്ട് സർക്കാർ ആശുപത്രികൾക്കും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്, ഈ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറും.
മൂന്ന് ആശുപത്രികളിൽ നിന്നും ചികിത്സ നിഷേധിച്ചുവെന്നാണ് പരാതി. അതിലൊന്ന് തിരുവനന്തപുരത്തെ എസ് എ എടിയാണ്. അതല്ലാതെ നെടുങ്ങോലം ആശുപത്രിയും, ഗവ. വിക്ടോറിയ ആശുപത്രിയിലുമാണ് ചികിത്സയ്ക്കായി എത്തിയത് ഈ രണ്ട് ആശുപതികളിൽ നിന്നും ചികിത്സാ വീഴ്ച്ച സംഭവച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
Read Also : ന്യുമോണിയയെ ചെറുക്കൻ കുട്ടികൾക്ക് പുതിയ വാക്‌സിൻ
നെടുങ്ങോലം ആശുപത്രിയിൽ മതിയായ സംവിധാനങ്ങൾ കുറവായതിനാൽ യുവതിയെ ഗവ. വിക്ടോറിയ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഈ മാസം പതിനൊന്നിന് വൈകിട്ട് 6ന് വിക്ടോറിയയിൽ യുവതി എത്തി. രാത്രി ഒമ്പത് മണിക്ക് യുവതിയും ഭർത്താവും ഡിസ്ചാർജ് ആവശ്യപ്പെട്ടു. (case-of-denial-of-treatment)
വിക്ടോറിയയിൽ എത്തുമ്പോൾ പ്രസവം അടുത്ത അവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിൽ കുഞ്ഞിന് ചലനമുണ്ടായിരുന്നു. എട്ടുമാസത്തെ ഗർഭകാലം പൂർത്തിയായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി റഫർ വാങ്ങിപ്പോകുന്നുവെന്ന് എഴുതി നൽകി. 15 നാണ് യുവതി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നു.
ദമ്പതികളുടെ മൂത്ത കുട്ടിയും അമ്മയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ആയതിനാൽ ഡിസ്ചാർജ് വേണമെന്നായിരുന്നു പറഞ്ഞത്. ഇത് രേഖാമൂലം എഴുതി നൽകിയ ശേഷമാണ് ദമ്പതികൾ ആശുപത്രി വിട്ടത്.