കേന്ദ്രമന്ത്രി വി.മുരളീധരൻ കമലേശ്വരത്ത് ഷോക്കേറ്റ് മരിച്ചവരുടെ വീട് സന്ദർശിച്ചു
August 14, 2021
കേന്ദ്രമന്ത്രി വി.മുരളീധരൻ കമലേശ്വരത്ത് ഷോക്കേറ്റ് മരിച്ചവരുടെ വീട് സന്ദർശിച്ചു
തിരുവനന്തപുരം തിരുവല്ലത്ത്
കൊച്ചുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച അമ്മൂമ്മക്കും അമ്മക്കും അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്ര വിദേശ- പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ. തിരുവല്ലം സ്വദേശിനി ഹെന്ന മോഹന്‍, മകള്‍ നീതു മോഹൻ എന്നിവരുടെ മൃതദേഹം കമലേശ്വരത്ത് പൊതുദർശനത്തിന് വച്ചപ്പോഴാണ് കേന്ദ്ര മന്ത്രി അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇന്നലെയാണ് നാടിനെയാകെ ദു:ഖത്തിലാഴ്ത്തിയ അപകടമുണ്ടായത്. .
Tags