15 ലക്ഷം വീടുകളിൽ പതാക ഉയർന്നു; ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം

എറണാകുളം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് 15 ലക്ഷം വീടുകളിൽ പതാക ഉയർന്നു. ബാലഗോകുലം ക്ഷേത്ര സങ്കേതങ്ങളിലും പൊതുസ്ഥലങ്ങളിലും പതാക ഉയർത്തി. ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 30 വരെ ഗോപൂജ, വൃക്ഷ പൂജ, നദീവന്ദനം, കണ്ണനൂട്ട്, വീടുകളിൽ കൃഷ്ണകുടീരം ,ഗോപികമാരുടെ നൃത്തം, ഉറിയടി എന്നിവ നടക്കും. ബാലഗോകുലം ബാലസംസ്‌കാരകേന്ദ്രം ഏർപ്പെടുത്തിയ 25-ാമത് ജന്മാഷ്ടമി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക് ഇന്ന് സമർപ്പിക്കും. തൃശ്ശൂർ പാറമേക്കാവ് വിദ്യാമന്ദിറിൽ വൈകീട്ട് അഞ്ചിനാണ് പുരസ്‌കാര ചടങ്ങ്. കേന്ദ്രമന്ത്രി വി. മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് നമ്പൂതിരി പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും. ആർ. എസ്. എസ് പ്രാന്തസഹകാര്യവാഹക് കെ. പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ജനം ടി. വി. ഡയറക്ടർ പി. വിശ്വരൂപൻ, വാദ്യ കലാകാരൻ പെരുവനം കുട്ടൻ മാരാർ, സിനിമാ താരങ്ങളായ നെടുമുടി വേണു, മഞ്ജു വാര്യർ, ശശി അയ്യഞ്ചിറ, കലാമണ്ഡലം ക്ഷേമാവതി, പി. കെ. ജി നമ്പ്യാർ, ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. ടി. എ. സുന്ദർമേനോൻ, ആർ. പ്രസന്നകുമാർ, രാജീവ് മേനോൻ, എൻ. ഹരീന്ദ്രൻ എന്നിവർ പങ്കെടുക്കും.
Tags