അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.
August 25, 2021
തിരുവനന്തപുരം: അരുവിക്കരയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കളത്തറ സ്വദേശി വിമല(68) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രിയിലും ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. പോലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
Tags