ശബരിമല കീഴ്ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം സോപാനത്തിന് മുന്നിലാണ് നറുക്കെടുപ്പ് ചടങ്ങുകള്‍ നടന്നത്.
August 19, 2021
ശബരിമല കീഴ്ശാന്തിയെയും പമ്പ ഗണപതി ക്ഷേത്രത്തിലെ രണ്ട് മേല്‍ശാന്തിമാരെയും തെരഞ്ഞെടുത്തു. ഉഷപൂജക്ക് ശേഷം സോപാനത്തിന് മുന്നിലാണ് നറുക്കെടുപ്പ് ചടങ്ങുകള്‍ നടന്നത്. അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 6 ശാന്തിമാരുടെ പേരുകള്‍ എഴുതിയ കടലാസുകള്‍ പ്രത്യേകം തയാറാക്കിയ പാത്രങ്ങളില്‍ നിക്ഷേപിച്ച ശേഷം വി.കെ.ജയരാജ് മേല്‍ശാന്തി പൂജിച്ചതിന് ശേഷം നറുക്കെടുപ്പിനായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കൈമാറി. തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ രണ്ടാമത്തെ നറുക്കിലൂടെയാണ് എസ്. ഗിരീഷ് കുമാര്‍ ശബരിമല ഉള്‍ക്കഴകം ആയി തെരഞ്ഞെടുക്കപ്പെട്ടത്.
കരുനാഗപ്പള്ളി ഗ്രൂപ്പിലെ തേവലക്കര ദേവസ്വത്തിലെ ശാന്തിക്കാരനാണ് എസ്.ഗിരീഷ് കുമാര്‍. തിരുവനന്തപുരം അരുമാനൂര്‍ സ്വദേശിയായ ആദില്‍. എസ്.പി എന്ന ബാലനാണ് നറുക്കെടുത്തത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍, അയ്യപ്പഭക്തന്‍മാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പമ്പ ക്ഷേത്രത്തിലെ ഉഷ പൂജകള്‍ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ് നടപടികള്‍. ശ്രീകുമാര്‍ പി.കെ കുറുങ്ങഴക്കാവ് ദേവസ്വം ആറന്‍മുള, എസ്.എസ്.നാരായണന്‍ പോറ്റി അണിയൂര്‍ ദേവസ്വം ഉള്ളൂര്‍ എന്നിവരാണ് പമ്പ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം സ്വദേശികളായ ശ്രീപാര്‍വണ, സ്വാതി കീര്‍ത്തി എന്നിവരാണ് പമ്പയില്‍ മേല്‍ശാന്തിമാരെ നറുക്കെടുത്തത്. അഞ്ച് പേരാണ് മേല്‍ശാന്തി ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, പമ്പ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍ എന്നിവര്‍ നറുക്കെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.
Tags