ശ്രീജേഷിന്റെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി
August 12, 2021
കൊച്ചി: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പി.ആർ.ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പതിറ്റാണ്ടുകൾക്കു ശേഷം ഒളിമ്പിക്സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് ഹൃദയത്തിൽ തൊട്ട വാക്കുകളിലുള്ള പ്രശംസയായിരുന്നു മമ്മൂട്ടിയുടെ ആദ്യ സമ്മാനം. ഒളിമ്പിക്സ് മെഡൽ ശ്രീജേഷ് മമ്മൂട്ടിയെ കാണിച്ചു. ശ്രീജേഷിന്റെ കുടുംബാംഗങ്ങൾ മമ്മൂട്ടിയെന്ന അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു.
Tags