ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ കണ്ണനൊരു ഗാനാർച്ചനയുമായി കെ.എസ്. ചിത്ര

പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹരിതയുമായി ഒരു ജന്മാഷ്ടമി കൂടി കടന്ന് പോയി. ഉണ്ണിക്കണ്ണന്റെ കുസൃതികളാണ് ജന്മാഷ്ടമി ദിനത്തിൽ സ്മരിക്കപ്പെടുന്നത്. പകർച്ചവ്യാധിയുടെ ആശങ്കയില്ലെങ്കിൽ നാടും നഗര വീഥികളും ഉണ്ണിക്കണ്ണൻമാരും കുഞ്ഞു രാധമാരും കയ്യടക്കുന്നതാണ് പതിവ്. ഈ വർഷത്തെ ജന്മാഷ്ടമി ദിനത്തിൽ കണ്ണനൊരു ഗാനാർച്ചനയുമായാണ് കേരളത്തിന്റെ വാനമ്പാടിയായ കെ.എസ്. ചിത്ര രംഗത്തെത്തിയിരിക്കുന്നത്.

‘കണ്ണന് ഞാൻ എന്ത് കൊടുക്കും’ എന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരിയാണ്. എം. ജയചന്ദ്രൻ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ്. ചിത്രയാണ്. വന്ദേഹം ഹരികൃഷ്ണ എന്ന ആൽബമാണ് ഗാനം സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിൽ വൈറലാണ് ഇന്ന് പുറത്തിറങ്ങിയ ഈ ഗാനം.