നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രതിപക്ഷ പ്രതിഷേധം തുടരാൻ സാധ്യത
August 12, 2021
ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അനിശ്ചിതകാലത്തേക്ക് സഭ ഇന്ന് പിരിയും.ഡോളര്‍ കടത്ത് കേസില്‍ സര്‍ക്കാരിനെ വിടാതെ പിന്തുടർന്ന് പ്രതിപക്ഷം. ഇന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാതിരിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി പ്രതിപക്ഷം ഇന്നും നിയമസഭയില്‍ ഉന്നയിക്കും.
ശബരിമല അടക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിന് പിന്നാലെ നിയമസഭക്ക് പുറത്ത് പ്രതീകാത്മക സഭ ചേര്‍ന്നായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
ഇന്നലെയും വിഷയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചിരുന്നു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സ്പീക്കറും നിയമമന്ത്രിയും വ്യക്തമാക്കി.
Tags