കണ്ണൂർ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു

മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ ബസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ ഓടത്തില്‍ പീടിക സ്വദേശി ഷിജു(36) ആണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂള്‍ ബസ് ഡ്രൈവറായിരുന്ന ഷിജു കഴിഞ്ഞ ബുധനാഴ്ചയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് മൂന്നംഗസംഘത്തിന്റെ മര്‍ദനത്തിനിരയാകുന്നത്. മുന്‍പ് ഷിജുവുമായി ഇവര്‍ക്ക് വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു എന്നാണ് സൂചന. മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റ ഷിജുവിനെ കണ്ണൂരിലെ എകെജി ആശുപത്രിയിലും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ പീടിക സ്വദേശികളായ അനൂപ്, ഷാജി, പ്രജിത്ത് എന്നിവര്‍ റിമാന്‍ഡിലാണ്.
Tags