മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി, ഒരാൾ പിടിയിൽ

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും വസതിയിൽ ബോംബ് വെക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. ക്ലിഫ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വിളി എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
Tags