സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം

സംസ്ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. തടവുകാരുടെ ഭക്ഷണത്തിൽ അരി,റവ,ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ കുറവ് വരുത്തുകയും ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീൻപീസ് കറിയുമാണ് ഇനി മുതൽ നൽകുക. സദ്യയ്ക്ക് 50 രൂപയാണ് വില. വിദഗ്‌ധ സമിതി റിപ്പോർട്ടും ജയിൽ മേധാവിയുടെ ശുപാർശയും പരിഗണിച്ചാണ് സർക്കാരിന്റെ പുതിയ തീരുമാനം.
Tags