ശ്രീലങ്ക ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്ന് പത്ത് ദിവസത്തേക്ക് ശ്രീലങ്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

ശ്രീലങ്ക: ഡെൽറ്റ വകഭേദം വ്യാപകമായതിനെ തൂടർന്ന് പത്ത് ദിവസത്തേക്ക് ശ്രീലങ്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ ഏറ്റവും ഉയർന്ന കൊറോണ കേസുകളും മരണസംഖ്യമാണ് രേഖപ്പെടുത്തിയത്. 32 മില്യൺ ജനങ്ങളുള്ള രാജ്യത്ത് ആശുപത്രികൾ കൊറോണ രോഗികളാൽ നിറഞ്ഞു. ഇന്ന് രാത്രി 10 മുതൽ തിങ്കളാഴ്ച വരെയാണ് രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എല്ലാ അവശ്യ സേവനങ്ങളും സാധാരണപോലെ പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി കെഹേലിയ രാംബുക്വെല്ല ട്വീറ്റിൽ പറഞ്ഞു. സ്‌കൂളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവ അടച്ച് വിവാഹങ്ങളും സംഗീത പരിപാടികളും വിലക്കികൊണ്ട് നിരവധി നിയന്ത്രണങ്ങൾ ഇതിനകം നിലവിലുണ്ട്. എല്ലാ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 4 വരെ സഞ്ചാരം നിയന്ത്രിച്ചുകൊണ്ട് അധികൃതർ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ശ്രീലങ്കയിലെ ജനസംഖ്യയിൽ 50 ശതമാനം പേരും പൂർണമായും കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും ചൈനയുടെ സിനോഫാം വാക്‌സിനാണ് സ്വീകരിച്ചിട്ടുളളത്. ഫൈസർ, മോഡേണ, ആസ്ട്രാസെനെക,റഷ്യയുടെ സ്പുട്‌നിക് വി ഷോട്ടുകൾ എന്നിവയും ശ്രീലങ്ക അംഗീകരിച്ചിട്ടുണ്ട്. നിലവിൽ 372,079 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത് 6,604 പേരാണ് മരിച്ചത്.
Tags