എഞ്ചിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് ; ഈ വർഷവും പ്ലസ്ടു മാർക്ക് പരിഗണിക്കും

തിരുവനന്തപുരം : കേരള എഞ്ചിനീയറിംഗ് പ്രവേശന റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഈ വർഷവും ഹയർസെക്കന്ററി മാർക്ക് കൂടി പരിഗണിക്കും. ലിസ്റ്റ് തയ്യാറാക്കുന്നതിന് കഴിഞ്ഞ വർഷത്തെ അതേ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് സർക്കാർ തീരുമാനം അറിയിച്ചത്. ഹയർസെക്കണ്ടറി മാർക്ക് ചേർക്കുന്നത് ഒഴിവാക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ വിദഗ്ദരുമായി സംസ്ഥാന സർക്കാർ പ്രാരംഭ ചർച്ചകളും നടത്തി. സി. ബി. എസ്. ഇ., ഐ. സി. എസ്. ഇ, ബോർഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് മന്ത്രി ബിന്ദു അറിയിച്ചു.
Tags