ഇരട്ടി സുരക്ഷയ്ക്കായി ഇരട്ട മാസ്ക് ; എന്താണ് ഡബിൾ മാസ്ക് ? എങ്ങനെ ധരിക്കണം ?

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കേരളത്തിൽ കൊവിഡിന്റെ പകർച്ചാ തോത് കൂടുതലുള്ള ഡെൽറ്റാ പ്ലസ് വകഭേദമാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ രോഗത്തിൽ നിന്ന് കൂടുതൽ സുരക്ഷ നേടാനായി ഇരട്ട മാസ്ക് ധരിക്കുന്നത് അനിവാര്യമായിരിക്കുകയാണ്. എന്നാൽ എന്താണ് ഡബിൾ മാസ്കിംഗ് ? എങ്ങനെയാണ് ശരിയായ രീതിയിൽ രണ്ട് മാസ്ക് ധരിക്കേണ്ടത് ?

എന്താണ് ഡബിൾ മാസ്കിം​ഗ് ?

രണ്ട് മാസ്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് ഡബിൾ മാസ്കിം​ഗ്. സാധരണായി തുണികൊണ്ടുള്ള മാസ്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക് കൂടി ധരിക്കുന്നത് നല്ലതാണ്. ഈ രണ്ടാമത്തെ മാസ്ക് എന്നാൽ സർജിക്കൽ മാസ്ക് ആയിരിക്കണം.
Tags