കേസ് ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു ; ഡിവൈഎസ്പിയ്ക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : കൈക്കൂലി ആരോപണം ഉയർന്ന ഡിവൈഎസ്പിയ്‌ക്ക് സസ്‌പെൻഷൻ. ആറ്റിങ്ങൽ മുൻ ഡിവൈഎസ്പി വൈ സുരേഷിനെതിരെയാണ് കൈക്കൂലി ആവശ്യപ്പെട്ട പരാതിയിൽ സസ്പൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ. സംഭവത്തിൽ സുരേഷിനെതിരെ വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ്റിങ്ങൽ ഡിവൈഎസ്പിയായിരിക്കേ റിസോർട്ടുകളിൽ പരിശോധന നടത്തി കേസ് എടുത്ത ശേഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. സുരേഷിനെതിരെ വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇതിൽ പരാതി സത്യമാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് മുൻപും മറ്റൊരു കേസിൽ സുരേഷിന് സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട്. പേട്ട സിഐ ആയിരിക്കുമ്പോൾ കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിനായിരുന്നു നടപടി
Tags