കേരളത്തിൽ ഉയരുന്നത് കനത്ത ആശങ്ക; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,195 പുതിയ കോവിഡ് കേസുകൾ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41,195 പുതിയ കോവിഡ് കേസുകൾ. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ 7.4% കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3,87,987 ആയി ഉയർന്നിരിക്കുകയാണ്. . അതേസമയം രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പരീക്ഷിച്ച 21,24,953 സാമ്പിളുകൾ ഉള്‍പ്പെടെ ഓഗസ്റ്റ് 11 വരെ പരിശോധിച്ച സാമ്പിളുകളുടെ ആകെ എണ്ണം 48,73,70,196 ആണ്. 39069 പേരാണ് രോഗമുക്തി നേടിയത്. 3,87,987 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്‌. തുടര്‍ച്ചയായ 17 ആം ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തില്‍ താഴെയാണ്. നിലവില്‍ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. ഇത് വരെ 52 കോടി 36 ലക്ഷം വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം കേരളത്തിൽ കനത്ത ആശങ്കയാണ് ഇപ്പോഴുമുള്ളത്. ഇരുപതിനായിരത്തിലധികം കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
Tags