ഡല്‍ഹിയില്‍ ആറുവയസ്സുകാരിക്ക് പീഡനം
August 11, 2021
ഡല്‍ഹിയില്‍ ആറുവയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡല്‍ഹി ത്രിലോക്പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ മയൂര്‍ വിഹാര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ പോക്‌സോ, ദളിത് പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.(child rape delhi)
ബുധാനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കേസില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളാണ് അറസ്റ്റിലായ ആള്‍ക്കെതിരെ സംശയമുന്നയിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരനാണെന്നാണ് സൂചന
കഴിഞ്ഞ ദിവസം ഹരിയാനയിലെ സോനിപത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തിയ സംഭവമുണ്ടായിരുന്നു. നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പതിനാലും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു കുറ്റകൃത്യം..
കീടനാശിനി നല്‍കി കൊലപ്പെടുതിയതിന് ശേഷം പാമ്പു കടിച്ചാണ് പെണ്‍കുട്ടികള്‍ മരിച്ചതെന്ന് പൊലീസിനോട് പറയാന്‍ പ്രതികള്‍ അമ്മയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Tags