സംസ്ഥാനത്തിന് 2.5 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ സംഭാവന നൽകി റിലയൻസ് ഫൗണ്ടേഷൻ

തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പെയ്‌നു കരുത്തു പകര്‍ന്നുകൊണ്ട് റിലയന്‍സ് ഫൗണ്ടേഷന്‍ 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംഭാവന നല്‍കും. ഈ വിവരം അറിയിച്ചു കൊണ്ടുള്ള കത്ത് റിലയന്‍സ് ജിയോ കേരള മേധാവി കെ.സി നരേന്ദ്രനും, റിലയന്‍സ് റീട്ടെയില്‍ കേരള മേധാവി സി.എസ് അനില്‍ കുമാറും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. വാക്‌സിന്‍ സ്‌റ്റോക്കുകള്‍ ആഗസ്റ്റ് 12ന് കേരള സ്‌റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എറണാകുളം വെയര്‍ഹൗസില്‍ എത്തും. കേരളത്തിന്റെ വാക്‌സിന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പിന്തുണയ്ക്ക് റിലയന്‍സ് ഫൗണ്ടേഷനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു
Tags