കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,667 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,667 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 35,743 പേർ രോഗമുക്തി നേടി. നിലവിൽ 3,87,673 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. 478 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 4,30,732 ആയി. 53.61 കോടി ആളുകൾ ഇതുവരെ രാജ്യത്തൊട്ടാകെ വാക്‌സിൻ സ്വീകരിച്ചു. 2.05 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 20,452 കേസുകളാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്രയിൽ 6,686 കേസുകളും തമിഴ്‌നാട്ടിൽ 1,933ഉം ആന്ധ്രപ്രദേശിൽ 1,746ഉം കർണാടകയിൽ 1,669 കേസുകൾ വീതവും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ പ്രതിദിന കേസുകളുടെ 84.02 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. 52.89 ശതമാനവും കേരളത്തിൽ നിന്നുള്ള രോഗികളാണ്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. 158 മരണമാണ് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ നിന്ന് 114 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags