ബാണാസുര അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.

വയനാട്: ബാണാസുര അണക്കെട്ടിന്റെ റിസർവോയറിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് 17കാരനായ ഡെനിൻ ജോസ് പോൾ അണക്കെട്ടിലേക്ക് വീണത്. പിണങ്ങോട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ഡെനിൻ. തരിയോട് പത്താം മൈൽ സ്വദേശികളായ പൈലി-സുമ ദമ്പതികളുടെ മകനാണ്.
Tags