ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു.

ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. രാജസ്ഥാൻ മുൻ ഗവർണർ കൂടിയായിരുന്ന കല്യാൺ സിംഗിന് 89 വയസായിരുന്നു. രണ്ടു തവണ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് രാജസ്ഥാനിലെ ഗവർണർ എന്ന നിലയിലും ചുമതലവഹിച്ച പ്രമുഖ ബി.ജെ.പി നേതാവാണ് കല്യാൺ സിംഗ്. അത്രോളി നിയമസഭാ മണ്ഡലത്തിൽ നിന്ന് ജനസംഘത്തിന്റേയും ജനതാപാർട്ടിയുടേയും പിന്നീട് ബി.ജെപിയുടേയും ടിക്കറ്റിൽ കല്യാൺ സിംഗ് തുടർച്ചയായി വിജയിച്ചു..
Tags