സി.പി.എം യൂട്യൂബ്​ ചാനലിന്​ സിൽവർ ബട്ടൺ; സംസ്​ഥാനത്തിതാദ്യം

തിരുവനന്തപുരം: ഒരു ലക്ഷം സബ്​​സ്​ക്രൈബേഴ്​സ്​ പിന്നിട്ടതോടെ സി.പി.എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്ക്രൈബേഴ്സാണ് പാർടി യുട്യൂബ് ചാനലിനുള്ളത്. കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നതെന്ന് പാർട്ടി വ്യക്തമാക്കി. സിൽവർ ബട്ടണുമായുള്ള സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ചിത്രവും പാർട്ടി പങ്കുവെച്ചു.
Tags