ഇടുക്കിയിൽ എട്ട് വയസ്സുകാരിക്ക് പീഡനം; അയൽവാസി കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ എട്ട് വയസ്സുള്ള മകളാണ് പീഡനത്തിരയായത്.സംഭവത്തിൽ അയൽക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.പെൺകുട്ടിയുടെ വീടിനു സമീപത്തെ ലയത്തിൽ താമസിച്ചിരുന്ന അൽപതുകാരനായ അന്തോണി രാജനാണ് പോലീസ് കസ്റ്റഡിയിലായത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കും. പെൺകുട്ടിയുടെ മാതാപിതാക്കൾ സ്ഥലത്തില്ലാത്ത സമയത്താണ് പീഡനം നടന്നത്. സമീപത്തെ ബന്ധുവിനെ സന്ദർശിക്കാൻ പോയതായിരുന്നു ഇവർ. ആസ്സാം സ്വദേശികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ.
Tags