ജമ്മു കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇവരുടെ താവളത്തിൽ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. രണ്ടുപേരും കിഷ്ത്വർ നിവാസികളാണ്. വനമേഖലയായ നായ്ഡ് ഗാം ഛത്രൂവിൽ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. Two terrorists identified as Ashfaq Qayoom & Tousif Giri both residents of Kishtwar were arrested in joint search operation from the forest area of Naid Gam Chatroo .Pistol with Magazine & rounds,Grenade,AK47 Magazine,Wireless sets & letter Pad of HM outfit were recovered . — ADGP Jammu (@igpjmu) August 26, 2021 പിസ്റ്റൽ, ഗ്രനേഡ്, എകെ 47 മാഗസിൻ, രണ്ട് വയർലെസ് സെറ്റുകൾ എന്നിവ ഭീകരരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അഷ്ഫഖ് ഖായൂം, തൗസിഫ് ഗിരി എന്നിവരാണ് പിടിയിലായത്. ഇരുവരെയും സംബന്ധിക്കുന്ന സൂചനകൾ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. കശ്മീരിലെ അനന്ത്‌നാഗിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ ഭീകരർക്ക് കിഷ്ത്വർ പോലീസിന്റെ നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുകയായിരുന്നു അറസ്റ്റിലായവരുടെ പ്രധാന ദൗത്യം. ഇവർക്കെതിരെ സുപ്രധാന വകുപ്പുകൾ ചുമത്തി കേസെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ജമ്മു എഡിജിപി അറിയിച്ചു.
Tags