ഒടുവിൽ കപ്പിത്താനെത്തി; കേരളത്തിൽ കൊറോണ മരണങ്ങൾ വർദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇന്ന് 31,265 പേർക്ക് രോഗം
August 28, 2021
തിരുവനന്തപുരം: കൊറോണ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 1,67,497 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മുൻദിവസങ്ങളിൽ ഉണ്ടായ 153 പേരുടെ മരണം കൊറോണ മൂലമാണെന്നും സ്ഥിരീകരിച്ചു. 18.67 ശതമാനമാണ് ടിപിആർ. നിലവിൽ 2,04,796 രോഗികൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ തൃശൂരിലാണ്.
Tags