ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിനും 76 റണ്‍സിനും തോല്‍വി

ഇംഗ്ലണ്ടിനെതിരായ ഹെഡിങ്‌ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(1-1). ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. എന്നാല്‍ തുടക്കത്തിലെ ചേതേശ്വര്‍ പൂജാരയെയും(91) ക്യാപ്റ്റന്‍ വിരാട് കോലിയെയും(55) നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് നേടി. സ്‌കോര്‍ ഇന്ത്യ 78, 278, ഇംഗ്ലണ്ട് 432. അജിങ്ക്യാ രഹാനെ(10), റിഷഭ് പന്ത്(1) എന്നിവരും പോരാട്ടമില്ലാതെ മടങ്ങി. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(30) നടത്തിയ ചെറുത്തുനില്‍പ്പ ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു.
Tags