എകെജി സെന്ററില്‍ ദേശീയ പതാകയെ അപമാനിച്ചു; ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം
August 14, 2021
തിരുവനന്തപുരം : തിരുവനന്തപുരം : ചരിത്രത്തില്‍ ആദ്യമായി എകെജി സെന്ററില്‍ പതാക ഉയര്‍ത്തി സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ ദേശീയ പതാകയെ അപമാനിച്ചു.
ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റുപതാക ഉയര്‍ത്താന്‍ പാടില്ല എന്നത് ലംഘിച്ചു. പാര്‍ട്ടി പതാകയെക്കാള്‍ താഴെയാണ് ദേശീയ പതാക ഉയര്‍ത്തിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനവുമാണ് നടന്നിട്ടുള്ളത്
ദേശീയ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നതാണ് നിയമം..
പാര്‍ട്ടി സെക്രട്ടറി വഎ വിജയരാഘവനാണ് എകെജി സെന്ററില്‍ പതാക ഉയര്‍ത്തിയത്. പാര്‍ട്ടി നേതാക്കളായ എം വിജയകുമാര്‍, പി.കെ ശ്രീമതി, എം.സി ജോസഫൈന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിക്കൊപ്പം പതാക ഉയര്‍ത്തലിന് സാക്ഷ്യം വഹിച്ചു.
പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്നായിരുന്നു ഇതുവരെ സിപിഎം. നിലപാട്. ബംഗാള്‍ ഘടകം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിച്ചതിനാലാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ഇന്ന് പതാക ഉയര്‍ത്തി.
ഇതോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പങ്കും സ്വാധീനവും ജനങ്ങളിലെത്തിക്കാനുള്ള പ്രചാരണവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. എന്നാല്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags